HealthLIFE

മുഖസൗന്ദര്യത്തിനും തലമുടിക്കും കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കാം…

ച്ചയ്ക്ക് കഴിക്കാനായി ചോറ് തയ്യാറാക്കുമ്പോൾ, കഞ്ഞിവെള്ളം കളയേണ്ട. നിരവധി ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിൽ ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് വരണ്ട ചർമ്മം ഉള്ളവർക്ക് ഏറെ നല്ലതാണ്. കഞ്ഞി വെള്ളം മുഖക്കുരു അകറ്റാനും കറുത്ത പാടുകളെ തടയാനും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കും. മുഖത്തെ അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. അതിലൂടെ മുഖക്കുരുവിനെ തടയാം. അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും സ്വാഭാവിക നിറം ലഭിക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതിനായി കുളിക്കുന്നതിന് മുമ്പ് കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം.

Signature-ad

തലമുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി
ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങൾ നടത്തുന്നതാണ് എപ്പോഴും നല്ലത്.

Back to top button
error: