NEWSWorld

ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 നാവികര്‍ മരിച്ചു

ലണ്ടന്‍: മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യുകെയിലെ ഡെയ്ലി മെയില്‍ ആണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇക്കാര്യം പുറത്തുവിട്ടത്.

ഓക്‌സിജന്‍ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം. പിഎല്‍എ നേവി സബ്മറീന്‍ 093417 തകര്‍ന്ന് കേണല്‍ സു യങ് പെങ് ഉള്‍പ്പെടെയുള്ള സൈനികരാണ് മരിച്ചത്. ഓഗസ്റ്റ് 21ന് അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 ഓഫീസര്‍മാര്‍, 7 ഓഫീസര്‍ കേഡറ്റസ്, 9 പെറ്റി ഓഫീസര്‍മാര്‍, 17 സെയ്ലേഴ്‌സ് എന്നിങ്ങനെയാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

Signature-ad

093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ 15 വര്‍ഷമായി ൈചനീസ് സൈന്യത്തിന്റെ ഭാഗമായിട്ട്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്. 351 അടി നീളമുള്ള അന്തര്‍വാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതും നിശബ്ദമായി സഞ്ചരിക്കുന്നതുമാണ്.

 

Back to top button
error: