KeralaNEWS

ആയിരത്തോളം വിശ്വാസികളുമായി ഇടുക്കിയിൽ ക്രൈസ്തവ വൈദികൻ ബിജെപിയിൽ

ഇടുക്കി:ആയിരത്തോളം വിശ്വാസികളുമായി ഇടുക്കിയിൽ ക്രൈസ്തവ വൈദികൻ ബിജെപിയിൽ ചേർന്നു.

കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ.കുര്യക്കോസ് മറ്റമാണ് തന്റെ ഇടവകാംഗങ്ങളുമായി ബി ജെ പിയില്‍ ചേര്‍ന്നത്.

ക്രൈസ്തവര്‍ക്ക് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് വ്യാപക പ്രചരണമുണ്ടെന്നും ഇതിനൊരു മാറ്റമുണ്ടാകണമെന്നും  ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞു.ക്രൈസ്തവ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കോൺഗ്രസിനേക്കാളും നല്ലത് ബിജെപി തന്നെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇതാദ്യമായാണ് ഒരു വൈദികൻ ബി ജെ പിയില്‍ അംഗമാകുന്നത്.

ഭാരതീയ ജനതാ പാർട്ടി ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് എന്നു താൻ വിശ്വസിക്കന്നില്ല എന്നും,ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകാൻ തീരുമാനിച്ചതെന്നും ഫാദർ കുര്യാക്കോസ് മറ്റം പറഞ്ഞു.
 ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ. എസ്. അജി ഫാദർ കുര്യാക്കോസ് മറ്റത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ബിജെപി ഇടുക്കി മണ്ഡലം പ്രസിഡണ്ട് എസ്. സുരേഷ് , ജനറൽ സെക്രട്ടറി നോബി .ഇ .എഫ് , മൈനോറിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ , മണ്ഡലം ഭാരവാഹികളായ സുരേഷ്തെക്കേക്കൂറ്റ്, സോജൻ പണം കുന്നിൽ ,സുധൻ പള്ളിവിളാകത്ത് , മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ലീന രാജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Signature-ad

അതേസമയം ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമായി സഭ രംഗത്തെത്തി. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളിവികാരി ചുമതലയില്‍ നിന്ന് മാറ്റിയതേയി ഇടുക്കി രൂപത അറിയിച്ചു.

Back to top button
error: