NEWSWorld

പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം.നാല്‍പതോളം ആളുകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം.

ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് അപകടമുണ്ടായത്. ഹോളി ക്രോസ് ദേവാലയത്തിലെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും അവശ്യ സേനാംഗങ്ങളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: