കണ്ണൂർ:കോടിയേരി മൂഴിക്കരയില്‍ വീടിന് നേരെ ബോംബേറ്. ആര്‍എസ്എസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന മൂഴിക്കര സ്വദേശി ശ്രേയസില്‍ ഷാജി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
അര്‍ധരാത്രി 12നായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ വൻസ്ഫോടന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. വീടിന്റെ മുറ്റത്തേയ്ക്കാണ് ബോംബ് എറിഞ്ഞത്.
അക്രമണത്തില്‍ മുറ്റത്ത് വിരിച്ചിരിക്കുന്ന ഇന്റര്ലോക്കുകള്ക്കും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ഷാജി ഇപ്പോള്‍ സിപിഐഎമ്മിൽ ചേർന്നാണ് പ്രവർത്തിക്കുന്നത്. സംഭവത്തില്‍ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.