LocalNEWS

വർഷാവർഷം ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തിയിട്ടും കുഴിയടയാതെ പാൽചുരം; സര്‍ക്കാര്‍ ഇവിടെ ഓഫ് റോഡ് എക്സിപീരിയന്‍സാണ് ഒരുക്കിത്തരുന്നതെന്ന് നാട്ടുകാര്‍

കണ്ണൂർ: ലക്ഷങ്ങളുടെ അറ്റക്കുറ്റപ്പണി വർഷാവർഷം നടത്തിയിട്ടും പാൽചുരത്തിൽ കുഴിയടയുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം റോഡിനായി ഒന്നരക്കോടിയിലധികം രൂപയാണ് ചിലവാക്കിയത്. റോഡ് പൂർണമായും ടാർ ചെയ്തിട്ട് ഒന്നര പതിറ്റാണ്ടിലധികമായെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു. കാര്യങ്ങൾ ഇങ്ങനെയായിട്ടും പാൽച്ചുരത്തിലൂടെയുള്ള ദുരിതയാത്ര തുടരുകയാണെന്ന് മാത്രം. കോടികൾ ചിലവിട്ടിട്ടും അവയെല്ലാം വെള്ളത്തിലാക്കി സർക്കാർ ഇവിടെ ഓഫ് റോഡ് എക്സിപീരിയൻസ് ആണ് ഒരുക്കിത്തരുന്നതെന്നാണ് നാട്ടുകാർ രോഷത്തോടെ പറയുന്നത്. ഓരോ വർഷവും അറ്റകുറ്റപണിക്കായി ചുരം അടച്ചിടുമ്പോൾ കരുതും എല്ലാം ശരിയാകുമെന്ന്. എന്നാൽ, ചുരം തുറന്നശേഷവും എല്ലാം പഴയതുപോലെ. ചിലയിടങ്ങളിൽ ഇൻർലോക്ക് പതിച്ചു സുരക്ഷിതമാക്കിയതൊഴിച്ചാൽ ചുരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും തകർന്നു തരിപ്പണമായിരിക്കുകയാണ്.

ഓരോ വർഷവും ചുരത്തിൻറെ അറ്റകുറ്റപണിക്കായി തുക അനുവദിക്കുന്നുണ്ടെങ്കിലും അവയൊന്നും റോഡിൽ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 2020ൽ 25 ലക്ഷം, 2021ൽ 65 ലക്ഷം 2022ൽ 85 ലക്ഷം എന്നിങ്ങനെ റോഡിൻറെ അറ്റകുറ്റപണിക്കായി തുക അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് മെന്പർ ഷാജി പറയുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒന്നരക്കോടിയിലധിക റോഡിനായി അനുവദിച്ചിട്ടും റോഡ് പൂർണമായും ടാർ ചെയ്തിട്ടില്ല. മണ്ണിടിയുന്നതിനാൽ ചുരത്തിലെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമായ പരിപാലിക്കപ്പെടുന്നില്ലെന്നും വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുന്നതാണ് റോഡ് പൊളിയുന്നതിൻറെ പ്രധാന കാരണമെന്നും ഷാജി പറയുന്നു. 15വർഷത്തോളമായി റോഡ് പൂർണമായും ടാർ ചെയ്തിട്ടെന്നും താൽക്കാലിക ടാറിങ് മാത്രമാണ് നടത്തുന്നതെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ മെയിൽ മാത്രം 11 ലക്ഷം രൂപ ചിലവിട്ടാണ് അറ്റകുറ്റപണി നടത്തിയത്. വെള്ളമൊഴുകിപോകാനുള്ള സംവിധാനം പോലും ചുരത്തിൽ ഇതുവരെ ഒരുക്കിയിട്ടില്ല. മുടക്കുന്ന നികുതിപ്പണം എങ്ങോട്ടാണ് പോകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ടെണ്ടർ പ്രകാരം പണി നടക്കുന്നുണ്ടോയെന്നും കാര്യക്ഷമമായിട്ടാണോ നടന്നത് അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Signature-ad

നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിൻറെ കീഴിലാണ് റോഡ്. അവരോടും വകുപ്പ് മന്ത്രിയോടും പലകുറി പറഞ്ഞെിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് സ്ഥലം എം.എൽ.എ സണ്ണി ജോസഫ് പറയുന്നത്. വകുപ്പ് മന്ത്രിയോടും കേരള റോഡ് ഫണ്ട് ബോർഡിനോടും പലതവണ വിഷയം പറഞ്ഞിട്ടുണ്ട്. ജി സുധാകരൻ മന്ത്രിയായിരുന്നപ്പോൾ മുതൽ ഇക്കാര്യം വാർത്തകൾ സഹിതം നൽകിയതാണ്. എന്നിട്ടും പരിഹാരമുണ്ടായിട്ടി്ലലെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. അറ്റകുറ്റപ്പണിക്കുളളത് കൂടാതെ മട്ടന്നൂർ വിമാനത്താവള റോഡിൻറെ ഭാഗമായി 35 കോടി പാസായിക്കിടപ്പുണ്ട് പാൽച്ചുരം റോഡിന്. എന്നിട്ടും ഇതുവരെ ഈ ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടില്ല.

Back to top button
error: