ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചതു വഴിയാണ് അനിലിന്റെ രാഷ്ട്രീയ പ്രവേശനം സാധ്യമായത്.രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്നമായിരുന്നു. അവന് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്ട്രീയത്തില്‍ താല്പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നു. അവന്റെ രാഷ്ട്രീയ പ്രവേശനതടസം മാറ്റാനാണ് ഞാന്‍ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിയോഗം വെച്ച് പ്രാർത്ഥിച്ചത്.പ്രാർത്ഥനയുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് അനിലിന് ബിജെപിയിൽ ഉന്നതസ്ഥാനം ലഭിച്ചത്.
മക്കളെ രാഷ്ട്രീയത്തിൽ കൊണ്ടു വരാൻ ഭർത്താവ് ഒരിക്കൽ പോലും പരിശ്രമിച്ചിട്ടില്ല. എന്നാല്‍, താൻ നിയോഗം വെച്ചതുവഴി മകൻ അനില്‍ ആന്റണിക്ക് ബിജെപിയില്‍ ചേരാൻ കഴിഞ്ഞു. പ്രധാനപ്പെട്ട പദവിയും ലഭിച്ചുവെന്നും എലിസബത്ത് ആന്റണി കൃപാസനം ധ്യാനകേന്ദ്രത്തിൽ സാക്ഷ്യം പറഞ്ഞു. എലിസബത്ത് ആന്റണിയുടെ സാക്ഷ്യം പറച്ചില് സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.