ചെന്നൈ:മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രിയപ്പെട്ടത് നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനായുള്ള ശ്രമം കാണാതിരിക്കാനാവില്ലെന്നും പറഞ്ഞു.
അവയവ ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്‍ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ടെന്നും എംകെ സ്റ്റാലിന്‍ കൂട്ടിച്ചേർത്തു
അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്നതില്‍ തമിഴ്‌നാട് രാജ്യത്തെ മുന്‍നിര സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയദാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്‌നാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.