KeralaNEWS

നടൻ പ്രേംകുമാറിനെ പരിഹസിച്ച്‌ ഹരീഷ് പേരടി

കോഴിക്കോട്: വന്ദേ ഭാരതിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത എടുത്തുപറഞ്ഞും നടൻ പ്രേംകുമാറിനെ പരിഹസിച്ചും‌ ഹരീഷ് പേരടി.വന്ദേ ഭാരതിനെ പിന്തുണച്ച തന്നെ പരിഹസിച്ച പ്രേംകുമാറിന് മറുപടി എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ട്രെയിൻ വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച തന്നെ നടൻ പ്രേം കുമാര്‍ പരിഹസിച്ചെന്നും വന്ദേ ഭാരതിന് പേരടി വണ്ടി എന്ന് അദ്ദേഹം പേരിട്ടതും ഹരീഷ് ചൂണ്ടിക്കാട്ടി. രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തില്‍ അഭിമാനത്തോടെ ആ പേര് താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

Signature-ad

ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോള്‍.. ഈ വികസനം 130 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയാല്‍ അത് നടപ്പാക്കിയവര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍.. ഫേസ്ബുക്കിലെ എന്റെ പ്രിയ സുഹൃത്ത്.. അടുത്തകാലത്ത് ഇടുതുപക്ഷ സഹയാത്രികനായി മാറിയ പ്രേമംകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്… കേന്ദ്രസര്‍ക്കാര്‍ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തില്‍ അഭിമാനത്തോടെ ഞാൻ ആ പേര്‍ ഏറ്റെടുക്കുകയാണ്..

പ്രേമകുമാരാ പേരടിയുടെ വണ്ടികളുടെ എണ്ണം കൂടുകയാണ്…എം.വി.ജയരാജേട്ടൻ അന്നേ വന്ദേഭാരതിനെ മാലയിട്ടു സ്വീകരിച്ചു..പിണറായി സഖാവ് വന്ദേഭാരതില്‍ യാത്രചെയ്തു…ഇൻഡിഗോ ഉപേക്ഷിച്ച ഇ.പി.ജയരാജേട്ടൻ വന്ദേഭാരതിനെ പുകഴത്തി… എന്നാലും പ്രേംകുമാർ എന്ന അന്തം കമ്മിയുടെ അറിവിലേക്കായി പറയുന്നു…

കേരളത്തിന് ഒരു കടവുമില്ലാതെ ഇത് 130 തും കടന്ന് 160 ലേക്ക് എത്തും…ഇനി നമുക്ക് സെമി സില്‍വര്‍ലൈൻ ആവശ്യമില്ല..ഇനി അന്യ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഹൈസ്പീഡ് ലൈൻ മാത്രമേ ഇതിനേക്കാള്‍ വലിയ വികസനമുള്ളു…ഇനി ആകെ ചെയ്യാവുന്ന ഒരു കാര്യം വിഐപികളുടെ എസി കംപാര്‍ട്ട്‌മെൻറ്റിന് പേരടി കംപാര്‍ട്ട്‌മെൻറ്റ് എന്ന പേര് വേണമെങ്കില്‍ കൊടുക്കാമെന്ന് മാത്രം…

Back to top button
error: