കൊല്ലം:ടൂറിന് പോയ ബസിൽ ഗോവയിൽ നിന്നും മദ്യം കടത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പല്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെ കേസെടുത്ത് എക്സൈസ്.
കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ഗോവയില്‍ ടൂര്‍ പോയത്.50 കുപ്പി മദ്യമാണ് ടൂര്‍ ബസില്‍ നിന്ന് എക്സൈസ് കണ്ടെത്തിയത്.
പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. ഇതിനെ തുടര്‍ന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.