കോട്ടയം: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മീനച്ചിലാറിന്റെ കൈവഴികളില്‍ നീരൊഴുക്ക് ശക്തമായി.
തീക്കോയി, തലനാട്, അടുക്കം, മേലടുക്കം, ചാമപ്പാറ മേഖലകളിലാണ് മണിക്കൂറുകളായി ശക്തമായ മഴ പെയ്യുന്നത്.പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ഒറ്റയീട്ടിക്ക് സമീപം കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടുവെങ്കിലും യാത്രക്കാരെ രക്ഷപെടുത്തി.
തലനാടിന് സമീപം മേസ്തിരിപടിയില്‍ റോഡില്‍ വെള്ളം കയറിയെന്നാണ് വിവരം. വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.മലയോരത്തെ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇതുവരെ ഒരിടത്തും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. ജില്ലയുടെ മലയോര മേഖലകളില്‍ രാത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.