പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവർ പലപ്പോഴും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു.
ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
‘ഫൈബർ ഉൾപ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയും ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകളും ഹൈപ്പോഗ്ലൈസമിക് പ്രവർത്തനവും 4 ഹൈഡ്രോക്‌സിസോലൂസിൻ (4-OH അമ്‌പാൻ ക്രീസ് ഐലുമായി പ്രവർത്തിക്കുന്നു) എന്നിവയും കുടലിൽ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു…’ – പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു.
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഉലുവ വീക്കം കുറയ്ക്കാനും പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ശരീരത്തിലെ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയ്ക്കാൻ ഉലുവ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
മിഷിഗൺ സർവ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച്, ഉലുവയിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡൽ സാപ്പോണിനുകൾ കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കിയേക്കാം. ഇത് കരളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന്റെ തോത് കുറയ്ക്കുകയും ചെയ്യും. ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.