Lead NewsNEWS

മകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവ് ക്ഷേത്രക്കുളത്തില്‍ ജീവനൊടുക്കിയ നിലയില്‍, ഇളയ കുട്ടിയെ കാണാനില്ല

തിരുവനന്തപുരം: മകനെ കഴുത്തറുത്തു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍.
നൈനാംകോമം സ്വദേശിയായ സഫീര്‍ (35) മകന്‍ അല്‍ത്താഫ് (11) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പതിനൊന്നുകാരനായ മകനെ വീട്ടിനുളളില്‍ കഴുത്തറുത്തനിലയിലും പിതാവ് കുളത്തില്‍ മരിച്ചനിലയിലുമായിരുന്നു.

എട്ടുവയസുള്ള ഇളയ കുട്ടി അന്‍ഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇളയ കുട്ടിയെ കുളത്തിലെറിഞ്ഞ ശേഷം, സഫീര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. ഇന്നു രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് സഫീറിന്‍റെ ഭാര്യ. കുടുംബവഴക്കിനെ തുടര്‍ന്നാണ് മകനെ കൊന്നശേഷം സഫീര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Signature-ad

ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്‍റെ ഓട്ടോറിക്ഷ കണ്ടതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. അല്‍പ്പസമയത്തിനകം സഫീറിന്‍റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇളയ മകനെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Back to top button
error: