സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ വാര്‍ത്തയായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ സജ്നയുടെ ബിരിയാണി കച്ചവടം. കോവിഡ് പ്രതിസന്ധിക്കിടെ വഴിയോരകച്ചവടം ചെയ്തതിന് ആണും പെണ്ണും കെട്ടവര്‍ എന്ന് പറഞ്ഞ് കച്ചവടം ചെയ്യാന്‍ ചിലര്‍ അനുവദിക്കാതിരുന്ന കാര്യം സജ്ന ാേഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
സജ്ന കരഞ്ഞ് കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ ഫഹദ് ഫാസില്‍, ജയസൂര്യയടക്കം നിരവധിപേരാണ് ഷെയര്‍ ചെയ്തത്. തുടര്‍ന്ന് സജ്നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നടന് ജയസൂര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം. സജ്നാസ് കിച്ചണ്‍ എന്ന പേരിലാണ് പുതിയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജയസൂര്യ തന്നെയായിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ സഹായത്തെ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും ദൈവത്തിന് തുല്യമായാണ് ജയസൂര്യയെ കാണുന്നതെന്നും സജ്ന പറഞ്ഞു.
ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്നങ്ങളൊക്കെ നേരിടാന്‍ തയ്യാറാവണം, എന്നാലെ ജീവിതത്തില്‍ വിജയുണ്ടാവു എന്ന് പറഞ്ഞ് തന്ന് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങനെ നന്ദി പറയണം ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്നത്തിന് കൂട്ട് നിന്നു അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിര്‍ത്തി. ഒരു പാട് നന്ദിയുണ്ട് സജ്ന പറയുന്നു.
വാഗ്ദാനങ്ങളെല്ലാം പലരും നല്‍കിയെങ്കിലും അവസാനനിമിഷം സഹായിക്കാനെത്തിയവരും സജ്നയെ കൈയ്യൊഴഴിഞ്ഞു. ഈ അവസരത്തിലാണ് ജയസൂര്യ എത്തിയത്. കോട്ടയം സ്വദേശി സജ്ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. നിലനില്പിനായി ട്രെയിനില്‍ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാള്‍ക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളര്‍ത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുന്‍പ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.
പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്നയുടെ ബിരിയാണി കച്ചവടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടു ക്രൂരതക്ക് മുതിര്‍ന്നത്. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിയിരുന്ന സജ്ന നേരിട്ടും സമൂഹ മാധ്യമങ്ങള്‍ വഴിയും ആക്രമണം നേരിട്ടിരുന്നു . പിന്നീട് വിവാദങ്ങളില്‍ മനംനൊന്ത് അമിതമായി ഗുളികയും കഴിച്ചതിനെ സജ്നയെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.