IndiaNEWS

മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് നിതീഷ്; ബഹിഷ്‌കരണത്തെച്ചൊല്ലി ‘ഇന്ത്യ’യില്‍ ഭിന്നത

ന്യൂഡല്‍ഹി: ഏതാനും വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ തീരുമാനത്തില്‍ ഭിന്നത. താന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും മുന്നണിയിലെ പ്രമുഖ നേതാവുമായ നിതീഷ് കുമാര്‍ രംഗത്തെത്തി. എല്ലാവര്‍ക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്) ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്ന 14 വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ മുന്നണി വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

Signature-ad

”എനിക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ഞാന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്കിഷ്ടമുള്ളത് എഴുതും. അവര്‍ക്ക് അവകാശങ്ങളുണ്ട്, ഞാന്‍ ആര്‍ക്കും എതിരല്ല” -അദ്ദേഹം പറഞ്ഞു.

അര്‍ണബ് ഗോസ്വാമി (റിപ്പബ്ലിക് ടി.വി.), അമന്‍ ചോപ്ര (ന്യൂസ് 18), അമീഷ് ദേവ്ഗണ്‍ (ന്യൂസ് 18), അദിതി ത്യാഗി (ഇന്ത്യ എക്‌സ്പ്രസ്), ചിത്ര ത്രിപാഠി (ആജ് തക്), ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ), പ്രാചി പരാശര്‍ (ഇന്ത്യ ടി.വി.), ആനന്ദ് നരസിംഹന്‍ (ന്യൂസ് 18), സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്), ശിവ് അരൂര്‍ (ഇന്ത്യ ടുഡേ), റൂബിക ലിയാഖത്ത് (ഇന്ത്യ 24), സുധീര്‍ ചൗധരി (ആജ് തക്), അശോക് ശ്രീവാസ്തവ്, നാവിക കുമാര്‍ (ടൈംസ് നൗ) എന്നീ വാര്‍ത്താ അവതാരകര്‍ക്കാണ് ഇന്ത്യ മുന്നണി ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത്.

Back to top button
error: