പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടാറുണ്ട്. ശ്വാസകോശരോഗങ്ങൾ ഉൾപ്പെടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നിൽ പുകവലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നയാളുടെ സമീപത്ത് നിൽക്കുന്നവർക്ക് പോലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പുകവലി ഹാനികരവും വന്ധ്യതയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. കാരണം പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും.
‘പുകവലി ശരീരത്തിന് കൂടുതൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ ശരീരത്തിലെ എല്ലാ കോശങ്ങളെയും ഇത് ബാധിക്കുന്നു. ഇത് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, ബീജങ്ങളിലെ അസാധാരണ ഡിഎൻഎ അളവ്, അസാധാരണമായ ക്രോമസോമുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഗർഭധാരണത്തിന് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പുകവലി ഒഴിവാക്കണം…’ – സ്പർഷ് ഹോസ്പിറ്റലിലെ റീപ്രൊഡക്റ്റീവ് മെഡിസിൻ ആൻഡ് ഐവിഎഫ് കൺസൾട്ടന്റായ ഡോ. ദീപ്തി ബാവ പറഞ്ഞു.
‘സിഗരറ്റിൽ കാഡ്മിയം, നിക്കോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇംപ്ലാന്റേഷൻ നിരക്ക് കുറയുകയും ചെയ്യും. പ്രത്യുൽപാദന അവയവങ്ങൾ വളരെ സെൻസിറ്റീവ് ആണ്. അവ ബാധിക്കപ്പെടുമ്പോൾ അത് തുടക്കത്തിൽ ഫെർട്ടിലിറ്റി നിരക്ക് കുറയ്ക്കും. അത്തരം ദമ്പതികൾ ഗർഭം ധരിക്കുമ്പോൾ അത് അബോർഷനുള്ള സാധ്യത കൂട്ടുന്നു. ട്യൂബൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് ട്യൂബൽ സിലിയയെ ബാധിക്കുകയും ചലനങ്ങൾ കുറയുകയും ട്യൂബൽ ഗർഭധാരണത്തിലേക്കും നയിക്കുകയും ചെയ്യും..’. – ഡോ. ദീപ്തി ബാവ പറഞ്ഞു.
ഒരു ദിവസം 20 സിഗരറ്റ് വലിക്കുന്നത് ബീജത്തിന്റെ സാന്ദ്രതയിൽ 20% കുറവുണ്ടാക്കുമെന്ന് നേരത്തെയുള്ള പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുകവലി, മദ്യം, ഫെർട്ടിലിറ്റി എന്നിവ തമ്മിൽ ബന്ധമുണ്ട്. പുകവലിക്കുന്ന പുരുഷന്മാർക്ക് ബീജ ചലനശേഷി കുറയുകയും അസാധാരണ ആകൃതിയിലുള്ള ബീജങ്ങൾ ഡിഎൻഎ വിഘടന സൂചിക വർദ്ധിക്കുകയും ചെയ്യുന്നു. സിഗരറ്റിൽ ഉയർന്ന അളവിൽ കാഡ്മിയം, ലെഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാരിൽ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നു.
ബീജത്തിന്റെ അളവിലും രൂപഘടനയിലും മദ്യം ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതായും ഡോ. ദീപ്തി ബാവ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും നല്ല ഫെർട്ടിലിറ്റി നിരക്ക് നിലനിർത്താൻ സഹായിക്കും. കൂടാതെ, ശുക്ലത്തിന്റെ എണ്ണവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.