കപട സദാചാരം നടിച്ച് കേരള രാഷ്ട്രീയത്തില്‍ നില്ക്കുന്ന ആളല്ല താന്‍.ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാല്‍ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. 2013 ഏപ്രില്‍ ഒന്നിന് യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ രാജിക്കത്ത് നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതായിരുന്നു. എല്‍.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരുമെന്ന് ഷാഫി കരുതേണ്ട, അഭയം നല്കിയ എല്‍.ഡി.എഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലും ഉദിക്കുന്നില്ല.
ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ കേസില്‍ പങ്കില്ല എന്ന് തെളിയാന്‍ കാരണം പിണറായി വിജയനാണ്. അദ്ദേഹം സി.ബി.ഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോണ്‍ഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.