എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും, അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളം വരെയും സര്‍വീസ് നടത്തിയിരുന്ന ട്രെയിൻ നമ്ബര്‍ 06422 മെമു സര്‍വീസാണ് നിര്‍ത്തലാക്കിയത്. നിലവില്‍, ഈ ട്രെയിൻ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴി സര്‍വീസ് നടത്താൻ തീരുമാനമായിട്ടുണ്ട്.
മതിയായ യാത്രക്കാരില്‍ നിന്ന് ആരോപിച്ചാണ് റെയില്‍വേയുടെ നടപടി. രാത്രി 11 മണിക്ക് ആലപ്പുഴയില്‍ എത്തുന്ന ട്രിപ്പ് നഷ്ടമാണെന്ന പേരിലാണ് മുഴുവൻ ട്രിപ്പുകളും റദ്ദ് ചെയ്ത ശേഷം, മെമു കോട്ടയം റൂട്ടിലേക്ക് സര്‍വീസ് മാറ്റിയത്.
വൈകുന്നേരം 5:30-ന് ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്കും, അവിടെ നിന്ന് രാത്രി 11-ന് എറണാകുളത്തേക്കുള്ള സര്‍വീസുകളാണ് ഇതോടെ തീരദേശ പാതയ്ക്ക് നഷ്ടമായിരിക്കുന്നത്. കായംകുളത്തിനും ആലപ്പുഴയ്ക്കും, എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലെ ചെറിയ സ്റ്റേഷനുകളില്‍ സജീവമാക്കി നിലനിര്‍ത്തിയതും ഈ മെമു സര്‍വീസായിരുന്നു. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന്റെ സമയം മെമുവിന്റെ സമയത്തിന് തൊട്ടുപിന്നിലായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ പ്രധാന സ്റ്റേഷനുകളില്‍ നിന്ന് മെമുവിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറവാണ്. എന്നാല്‍, മാവേലിക്ക് സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനുകളില്‍ നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള അവസാന ട്രെയിൻ സര്‍വീസ് കൂടിയായിരുന്നു ഇത്.