NEWSSports

പാക്കിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപ്പണര്‍മാർ; മഴ വീണ്ടും കളി തടസ്സപ്പെടുത്തി

കൊളംബോ:പാക്കിസ്താന്റെ പേരുകേട്ട ബൗളിങ് നിരയെ അടിച്ചുപരത്തി ഇന്ത്യൻ ഓപ്പണര്‍മാർ.രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും അര്‍ധസെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരം മഴ കാരണം നിർത്തി വച്ചു.
കളി തടസ്സപ്പെടുമ്ബോള്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

രോഹിത് 49 പന്തില്‍ നാല് സിക്സും ആറ് ഫോറുമടക്കം 56 റണ്‍സും ശുഭ്മാൻ ഗില്‍ 52 പന്തില്‍ 10 ഫോറടക്കം 58 റണ്‍സും നേടി പുറത്തായി.

ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ഇന്ത്യൻ ടീമില്‍നിന്ന് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ തിരിച്ചെത്തി. ഗ്രൂപ്പ് പോരില്‍ പാകിസ്താനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. അതേസമയം, ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാകിസ്താന്‍ ഇറങ്ങിയത്.

Back to top button
error: