NEWSSocial Media

”നിങ്ങള് തോറ്റ് കഴിഞ്ഞാല്‍… അപ്പോള്‍ ജെയ്ക് പറഞ്ഞൊരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു”

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥി ജെയ്കിനെക്കുറിച്ചും അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും നടന്‍ സുബീഷ് സുധി. ജെയ്ക് തന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ള വ്യക്തിയാണെന്ന് സുബീഷ് പറയുന്നു. ഫലം വരുന്നതിന് മുന്‍പ് ജെയ്കിനെ താന്‍ വിളിച്ചിരുന്നുവെന്നും, നിങ്ങള്‍ തോറ്റാലോ എന്ന തന്റെ ചോദ്യത്തിന് ജെയ്ക് നല്‍കിയ മറുപടി തന്നെ ഞെട്ടിച്ചുവെന്നും സുബീഷ് പറയുന്നു.

”പിന്നെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പുള്ള വ്യക്തിയാണദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല”- സുബീഷ് കൂട്ടിച്ചേര്‍ത്തു.

Signature-ad

സുബീഷിന്റെ കുറിപ്പ്

ഇവിടെ ഞാന്‍ കുറിക്കുന്നത് രണ്ട് മനുഷ്യരെക്കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്നൊരാള്‍, മറ്റൊന്ന് മരിച്ചുപോയൊരാള്‍. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ളൊരാളെക്കുറിച്ചാണ്. ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാന്‍ മിനിഞ്ഞാണ് വിളിച്ചു. പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകള്‍ കൊണ്ടും തന്റെ ചിന്താശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യന്‍.. അതുകൊണ്ടുതന്നെ അയാളുള്‍ക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയം പറയുന്ന ഒരാള്‍ വരണം എന്നു ചിന്തിക്കുന്ന ആള്‍ക്കാരും അയാളുടെ വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ പറഞ്ഞു, പുതുപ്പള്ളിയില്‍ എന്തായാലും ഒരു ഉമ്മന്‍ചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാല്‍തന്നെ ഞാന്‍ പറഞ്ഞു, ‘നിങ്ങള് തോറ്റ് കഴിഞ്ഞാല്‍…’ അപ്പോള്‍ അയാള്‍ പറഞ്ഞൊരു മറുപടിയുണ്ട്. അതെന്നെ ഞെട്ടിച്ചു കളഞ്ഞു. ‘സുബീഷേട്ടാ.. പാര്‍ട്ടിക്ക് വേണ്ടി എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്.
ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്. അതാണ് സഖാവ്. അതാണ് ജെയ്ക് സി തോമസ്.

പിന്നെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്. രാഷ്ട്രീയമായി എനിക്കും വിയോജിപ്പിക്കുകയുണ്ടായ വ്യക്തിയാണദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെയും,എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചുകളഞ്ഞു. രാഷ്ട്രീയത്തിനതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോടിടപെട്ട ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങള്‍ കാണുന്നവരാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യനായിരുന്നു. മറ്റുള്ളവന്റെ വേദന മനസ്സിലാക്കി ജീവിക്കാന്‍ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.

Back to top button
error: