KeralaNEWS

ഇടത്പക്ഷത്തിനൊപ്പം അണിചേർന്ന് പുതുപ്പള്ളിയിൽ പെന്തകോസ്ത് സഭകൾ

കോട്ടയം:പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ലാപ്പിലേക്കെത്തുമ്ബോള്‍ സ്ഥാനാര്‍ത്ഥികളുടെ പിന്തുണകള്‍ മാറിമറിയുകയാണ്.ഏറ്റവുമൊടുവില്‍ കാണുന്ന കാഴ്ച പെന്തെക്കോസ്ത് സഭകള്‍ ഇടത്പക്ഷത്തിനൊപ്പം അണിചേരുന്നതാണ്.

16000 ത്തോളം പെന്തെക്കോസ്ത് വിശ്വാസികളുള്ള പുതുപ്പള്ളിയില്‍ കാലാകാലങ്ങളായി ഉമ്മൻ ചാണ്ടിയെ സഹായിച്ചവരാണ്  ഇപ്രാവശ്യം ഇടത് ചേരിയിലേക്ക് ചാഞ്ഞത് . മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷകരും , പാസ്റ്റര്‍മാരും  ഇടത് പക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി പ്രചാരണം നടത്തി.

ക്രൈസ്തവര്‍ക്കെതിരെ പ്രത്യേകിച്ച്‌ പെന്തക്കോസ്തുകാര്‍ക്കെതിരെ ബിജെപി ആര്‍ എസ് എസ് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളിലും മറ്റും കോണ്‍ഗ്രസ് മൗനം പാലിക്കുമ്ബോള്‍ ഇടത് പക്ഷം മാത്രമാണ് പെന്തെക്കോസ്തുകാര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളതെന്നാണ് ഈ പാസ്റ്റര്‍മാര്‍ പറയുന്നത്.പെന്തക്കോസ് വിശ്വാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചു സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം , ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടതിന്റെ പ്രാധാന്യവും ഇവർ പറഞ്ഞു മനസ്സിലാക്കുന്നു.

Signature-ad

 

മണിപ്പൂരിൽ പോലും രാഹുല്‍ ഗാന്ധിയേക്കാൾ ആദ്യം ഓടിയെത്തിയതും കാരുണ്യ പ്രവര്‍ത്തനം നടത്തിയതും ജെയ്ക് തന്നെയാണന്നും പാസ്റ്റര്‍മാർ പറയുന്നു.മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയില്‍  കോണ്‍ഗ്രസ്സ് ആദ്യം അനങ്ങിയില്ല.ഏറെ കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി പോലും അവിടം സന്ദര്‍ശിച്ചത്- പാസ്റ്റർമാർ പറയുന്നു.

Back to top button
error: