Lead NewsNEWS

നിമ്മിയുമായി ബന്ധമുളള ഗുണ്ടാനേതാവ് ലിജു ഉമ്മനോ?

ഴക്കരയിലെ വാടക വീട്ടില്‍ നിന്ന് 29 കിലോ കഞ്ചാവുമായി ആണ് 32 കാരി നിമ്മിയെ പോലീസ് പിടികൂടുന്നത്. കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ ആണ് നിമ്മിയുടെ വീട്. നിമ്മിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങള്‍ എന്തിന് ഫോണ്‍ വോള്‍പേപ്പര്‍ പോലും ലിജുവിന്റെ ചിത്രമാണെന്നും പോലീസ് പറയുന്നു.

Signature-ad

ഇവര്‍ തമ്മില്‍ ഗാഡമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ലിജു ഉമ്മനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസിന് നിമ്മിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍ പലതും ഗുണ്ടാസംഘങ്ങള്‍ നടത്തിയ വലിയ പാര്‍ട്ടികളുടെയും ആഘോഷങ്ങളുടേതുമായിരുന്നു. ഫോട്ടോകളില്‍ ഉണ്ടായിരുന്ന വ്യക്തികളെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് പുന്നമ്മൂട് പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍
ലിജു ഉമ്മന്‍. ലിജുവിന്റെ സംഘത്തില്‍പ്പെട്ട കായംകുളം സ്വദേശി സേതുവിന്റെ ഭാര്യയാണ് നിമ്മി. സേതുവിന് ക്രിമിനല്‍ പശ്ചാത്തലമുളളതിനാല്‍ സേതു ജയിലില്‍ പോകുന്ന സമയങ്ങളില്‍ നിമ്മിയെ സഹായിക്കാന്‍ എത്തുന്നുന്നത് ലിജുവാണ്. അങ്ങനെയാണ് ലിജുവുമായി നിമ്മി അടുക്കുന്നത്.

രണ്ടു വര്‍ഷമായി സേതുവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണ് നിമ്മി. ലിജു ആണ് നിമ്മിയെ തഴക്കരയില്‍ വാടകയ്ക്ക് താമസിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ അധാകരം സ്ഥാപിച്ചെടുത്ത ലിജു കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത് നിമ്മിയേയും അവരുടെ രണ്ടു കുട്ടികളെയും മുന്‍നിര്‍ത്തിയായിരുന്നു. സ്ഥിരമായി ലിജു നിമ്മിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനാല്‍ അയല്‍വാസികള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നാണ് വിചാരിച്ചിരുന്നത്.

 

രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയില്‍ വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറിലുംനിന്നായി 29 കിലോ കഞ്ചാവ്, മൂന്നു പ്ലാസ്റ്റിക് കുപ്പികളിലായി നാലരലിറ്റര്‍ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റര്‍ കോട, സഞ്ചികളിലാക്കി സൂക്ഷിച്ചിരുന്ന 1,785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍, വീടിന്റെ അടുക്കളയില്‍നിന്ന് വാറ്റുപകരണങ്ങള്‍ എന്നിവയാണു കണ്ടെടുത്തത്.

ലിജു ഉമ്മന്റെ നേതൃത്വത്തില്‍ വീട്ടില്‍ ശേഖരിക്കുന്ന കഞ്ചാവും മറ്റും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളില്‍ നിമ്മി എത്തിച്ചു കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ലിജു ഉമ്മനെ കണ്ടെത്താന്‍ വ്യാപകമായ അന്വേഷണം നടക്കുകയാണ്.

Back to top button
error: