KeralaNEWS

ചരിത്ര പ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി വള്ളംകളി ഇന്ന്; പത്തനംതിട്ടയിൽ പ്രാദേശിക അവധി

പത്തനംതിട്ട:: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. 48 പള്ളിയോടങ്ങളാണ് ആകെ മത്സരിക്കുക.2017 ന് ശേഷം പൂർണ്ണമായ തോതില്‍ വള്ളം കളി നടക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.
ഉച്ചക്ക് ഒരു മണിക്ക് ജല ഘോഷയാത്രയോടുകൂടിയായിരിക്കും ജലോത്സവത്തിന് തുടക്കം കുറിക്കുക. ആദ്യം എ ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടക്കും, തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സും സെമി ഫൈനലും നടത്തി രണ്ട് ബാച്ചിലേയും സെമി ഫൈനല്‍ വിജയികള്‍ ഫൈനലില്‍ മാറ്റുരയ്ക്കും.
അതേസമയം പമ്പയിലെ ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ആചാരപ്രകാരം തന്നെ എല്ലാം നടക്കുമെന്ന് അധികൃതർ അറിയിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ചെറിയ തോതില്‍ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും പര്യാപ്തമായ നിരക്കിലേക്ക് ജലനിരപ്പ് എത്തില്ല. ഈ സാഹചര്യത്തില്‍ ഇന്ന് പുലർച്ചെയോടെ മണിയാർ ഡാം തുറുന്നുവിട്ട് കൂടുതല്‍ ജലം പമ്പയിലേക്ക് ഒഴുക്കും.
ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ഫോഴ്‌സ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജ് അറിയിച്ചു.
ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധി്ധിച്ച് പത്തനംതിട്ടയില്‍ ഇന്ന്  ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.അതേസമയം ‍പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

Back to top button
error: