കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം നല്‍കും. കേരളത്തെ ഞെട്ടിച്ച കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നല്‍കുക. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിചാരണ വേഗത്തിലാക്കുന്നതിനും പോലീസ്, കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ ബിഹാര്‍ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി. സാക്ഷികളുടേയും ശക്തമായ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 800 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിട്ടുള്ളത്. പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ എസ്പി വിവേക് കുമാറും ഇന്‍സ്പെക്ടര്‍ എം.എം.മഞ്ജുദാസും ഓരോ ഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്തിയാണ് കുറ്റപത്രം തയാറാക്കിയത്.
ജൂലൈ 28നായിരുന്നു ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.