KeralaNEWS

കാമുകനെത്തിയുമില്ല, ഭർത്താവ് വിവരം അറിയുകയും ചെയ്തു;യുവതി ബസ് വെയിറ്റിം​ഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി : സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനായി ഏറെ നേരം കാത്തു നിന്നിട്ടും വാരതിരുന്നതിനെ തുടർന്ന് യുവതി ബസ് വെയിറ്റിം​ഗ് ഷെഡിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കട്ടപ്പനയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ആൺസുഹൃത്തിനെ കാണാനാണ് പെൺകുട്ടി കഴിഞ്ഞ ദിവസം വെയിറ്റിം​ഗ് ഷെഡിൽ എത്തിയത്. എന്നാൽ സുഹൃത്ത് എത്തിയില്ല. ഇതിന്റെ മനോവിഷമത്തിൽ യുവതി ബസ് സ്റ്റാൻഡിൽവെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ആയിരുന്നു വൈകുന്നേരം മൂന്നു മണിയോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്.

 

കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഭർത്താവിനൊപ്പം എറണാകുളത്ത് താമസിച്ചു വരികയായിരുന്നു യുവതി.എന്നാൽ ഇതിനിടെ സാമൂഹ്യമാദ്ധ്യമത്തിലൂടെ യുവാവുമായി അടുപ്പത്തിലാകുകയും ഇയാളെ കാണുന്നതിനുവേണ്ടി എറണാകുളത്ത് നിന്നും കട്ടപ്പനയിൽ എത്തുകയുമായിരുന്നു. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല. സമയം വൈകിയതിനാൽ ബന്ധുക്കളും ഭർത്താവും കാര്യങ്ങൾ അറിയുകയും ചെയ്തു.

Signature-ad

 

പിന്നാലെ ബ്ലേഡുകൊണ്ട് കൈ ഞരമ്പ് മുറിച്ച് യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Back to top button
error: