CrimeNEWS

ഫേസ്ബുക്കിലെ അപകീര്‍ത്തി ചോദ്യംചെയ്തു; പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ തലതല്ലിപ്പൊട്ടിച്ചു

കാസര്‍ഗോട്: കുടുംബത്തെ കുറിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ചോദിച്ചതിനുള്ള വിരോധത്തില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലാണ് സംഭവം. സുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ആസിഫി (36 )നു നേരെയാണ് അക്രമം നടന്നത്. തലയ്ക്കും കഴുത്തിനും കയ്യിലും പരിക്കേറ്റ ആസിഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഷ്യല്‍ മീഡിയയില്‍ അബ്ദുല്ല കടവത്തും സഹോദരന്‍ ഷംസുദീനും വളരെ മോശമായി തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നും ആസിഫ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്ല കടവത്ത് ഒരു വര്‍ഷം മുന്‍പ് ബൈക്കില്‍ സഞ്ചരിക്കവെ കൈകോട്ടുകടവ് ജമാഅത് സെക്രട്ടറിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.

Signature-ad

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റര്‍ നിര്‍മ്മിച്ച് സമൂഹ മാധ്യമത്തില്‍ താറടിച്ചു കാണിച്ചതിനും പല തവണ ഇദ്ദേഹത്തിനെതിരെ ചന്തേര പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നും ആസിഫ് ആരോപിച്ചു. അക്രമത്തില്‍ കേരള റിപോര്‍ട്ടേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Back to top button
error: