CrimeNEWS

അമ്മായിഅച്ഛന്റെ വളര്‍ത്തുപുത്രന്‍ ഭാര്യയെ ശല്യംചെയ്തു; കൊന്ന് കൊത്തിയരിഞ്ഞ് ‘ഷെഫീഖിന്റെ പ്രതികാരം’

മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് പതിനേഴുകാരനെ കൊലപ്പെടുത്തി. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം. ഈശ്വര്‍ പുത്രന്‍(17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, പ്രതി ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷഫീഖ് അഹമ്മദിന്റെ ഭാര്യാപിതാവിന്റെ വളര്‍ത്തുമകനാണ് ഈശ്വര്‍ എന്ന് പോലീസ് അറിയിച്ചു. ഷഫീഖിന്റെ ഭാര്യ, ഈശ്വറിനെ സഹോദരനായാണ് കണ്ടിരുന്നത്. എന്നാല്‍, ഈശ്വര്‍ യുവതിയെ പലവട്ടം ശല്യപ്പെടുത്തിയെന്നാണ് ആരോപണം. ഷഫീഖ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈശ്വര്‍ പിന്മാറിയില്ല. ഇതോടെയാണ് ക്രൂരകൃത്യം നടപ്പിലാക്കാന്‍ ഷഫീഖ് തീരുമാനിക്കുന്നത്.

Signature-ad

തുടര്‍ന്ന്, ഷഫീഖ് ഈശ്വറിനെ കൊലപ്പെടുത്തിയ ശേഷം മൃദേഹം വെട്ടിനുറുക്കുകയായിരുന്നു. പല കഷ്ണങ്ങളായി മുറിച്ച മൃതദേഹം പിന്നീട് പ്രതി വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചു.

ഈശ്വറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഷഫീഖിന്റെ ഭാര്യാപിതാവ് പോലീസിനെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. പിന്നീട്, ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം നടത്തിയതായി സമ്മതിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: