KeralaNEWS

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊര്‍ണ്ണൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ വൈകിട്ട് ഭാരതപ്പുഴയില്‍ കൂട്ടുകാരുമായി കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിഷ്ണു ഒഴുക്കില്‍പെടുകയായിരുന്നു. അപകടം പതിയിരിക്കുന്ന നിരവധി കയങ്ങളുണ്ട് ഇവിടെ. എന്നാല്‍ ഇത് ശ്രദ്ധിക്കാതെയാണ് ഇവര്‍ ഇറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോട്ടയം സ്വദേശിയായ ജിഷ്ണു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനാണ്. ഷൊര്‍ണൂരിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി ഒമ്പതര വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ പാലക്കാട്ട് നിന്നും സ്‌കൂബാ സംഘം എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഇന്നലെ അപകടത്തില്‍ പെട്ടതിന് 150 മീറ്റര്‍ ദൂരത്ത് നിന്നാണ് ജിഷ്ണുവിന്റെ മൃതദേഹം ലഭിക്കുന്നത്. നാട്ടുകാരും അ?ഗ്‌നി രക്ഷാസേനയും ചേര്‍ന്നാണ് മൃതദേഹം കരക്കെത്തിച്ചത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Signature-ad

 

Back to top button
error: