NEWSTech

ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പവഴിയുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: വിമാന വിവരങ്ങള്‍ ലഭിക്കുന്ന ഗൂഗിളിന്റെ ഫീച്ചറാണ് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്, വിമാന സമയം ടിക്കറ്റ് നിരക്ക്, സര്‍വീസുകള്‍ എല്ലാം തന്നെ ഗൂഗിളിന്റെ ആദ്യ ടാബില്‍ തന്നെ ഇത് ലഭ്യമാക്കും. ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരമായ ഒരു ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്.

ഓഗസ്റ്റ് 28ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ ഔദ്യോഗികമായി ഈ ഫീച്ചര്‍ പ്രഖ്യാപിച്ചു.കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച കാലയളവ് ഈ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കും.

Signature-ad

ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ ഇപ്പോള്‍ ലഭിക്കുന്ന ഫീച്ചറുകള്‍ക്ക് പുറമേയാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്. ‘രവലമുലേെ ശോല ീേ യീീസ.’ എന്ന പുതിയ ഇന്‍സൈറ്റും ഗൂഗിള്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രത്യേകത. ഇപ്പോള്‍ നിങ്ങള്‍ ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇടത്തേക്ക് അധികമാണോ കുറവാണോ ടിക്കറ്റ് റൈറ്റ്, ഇത് ബുക്ക് ചെയ്യാന്‍ നല്ല ടൈം ആണോ എന്ന് കാണിക്കും.

ഈ ഫീച്ചര്‍ ഗുണകരമാകുന്നത് ഇങ്ങനെയാണ്. സാധാരണയായി യാത്രകള്‍ ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം സാധാരണയായി യാത്ര ആരംഭിക്കുന്നത് രണ്ട് മൂന്ന് മാസം മുന്‍പോ മറ്റോ ആയിരിക്കും. നിങ്ങള്‍ ഇപ്പോള്‍ ഗൂഗിള്‍ ഫ്‌ലൈറ്റ് നോക്കുകയാണെങ്കില്‍ അത് ബുക്ക് ചെയ്യാന്‍ പറ്റിയ ടൈം ആണോ എന്ന് കാണിക്കും.

ഇതിനൊപ്പം സെക്യൂര്‍ പ്രൈസ് ഗ്യാരണ്ടി എന്ന ഫീച്ചറും ഇതിനൊപ്പം ഉണ്ട്. ചില ഫ്‌ലൈറ്റുകളുടെ വില വിവരത്തില്‍ ഉപയോക്താവിന് പ്രൈസ് ഗ്യാരണ്ടി എന്ന ബാഡ്ജ് കാണാം. ഈ വിലയ്ക്ക് ബുക്ക് ചെയ്യുന്ന ഉപയോക്താവിന് ഈ വിലയിലും കുറഞ്ഞ് ആ ഫ്‌ലൈറ്റുകള്‍ ലഭ്യമായാല്‍ ആദ്യം ബുക്ക് ചെയ്ത തുകയില്‍ നിന്നും കുറഞ്ഞ തുകയിലുള്ള വ്യത്യാസം എത്രയാണോ അത്രയും തുക ഗൂഗിള്‍ പേ വഴി നല്‍കും. എന്നാല്‍ യുഎസില്‍ പൈലറ്റായാണ് സെക്യൂര്‍ പ്രൈസ് ഗ്യാരണ്ടി ഗൂഗിള്‍ നടപ്പിലാക്കുന്നത്.

ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് ഗൂഗിള്‍ പറയുന്നത് ക്രിസ്മസ്, പുതുവത്സര സീസണ്‍ ലക്ഷ്യമാക്കി യാത്ര ഉദ്ദേശിക്കുന്നവര്‍ ടേക്ക് ഓഫിന് 71 ദിവസം മുമ്പെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്നാണ്. 2022 ല്‍ ഇതേ സീസസണില്‍ ടേക്ക് ഓഫിന് 22 ദിവസം മുമ്പ് വരെ മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നു എന്നാണ് ഗൂഗിള്‍ പറയുന്നത്.

 

Back to top button
error: