KeralaNEWS

ഓണം മഴയെടുക്കുമോ; സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വരുംദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കൻ ഒഡീഷ തീരത്തിനും മുകളിലാണ് ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ വടക്കൻ ഒഡീഷ – വടക്കൻ ഛത്തീസ്‌ഗഡ് വഴി സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Signature-ad

ആഗസ്റ്റ് 21,22 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നില്ല.ഓഗസ്റ്റ്  മാസത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ  അറിയിച്ചിരുന്നത്.അതിനാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.ഓണം അടുത്തതോടെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Back to top button
error: