Social MediaTRENDING

‘പ്രണയ ഗോപി’ വീണ്ടും മുഴങ്ങുന്നുവോ? ഗോപിസുന്ദറിന്റെ പുതിയ ‘കൂട്ടുകെട്ട്’ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

‘ആന നിന്നാലും ചരിഞ്ഞാലും പതിനായിരം എന്ന’ ചൊല്ലുപോലാണ് ഗോപിസുന്ദറിന്റെ കാര്യം. പോസ്റ്റിട്ടാലും ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഓളമുണ്ടാക്കാന്‍ കഴിയുന്നയാളാണ് ഗോപി. അദ്ദേഹത്തിന്റെ മികവാര്‍ന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതല്‍ ആളുകളും ചര്‍ച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ജീവിതത്തെക്കുറിച്ചാകും. ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പുത്തന്‍ സംഗതിയാണ് ഗോപിയെ സംബന്ധിച്ചുള്ള പുത്തന്‍ സംസാരം.

അഭയയും അമൃതയുമില്ല

Signature-ad

അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പുതിയ ജീവിത യാത്ര തുടങ്ങിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ പിരിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. വാര്‍ത്തകള്‍ അതിരുവിട്ടതോടെ അമൃതയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവുമായി ഗോപി എത്തുകയും ചെയ്തു.

വായടപ്പിക്കുന്ന മറുപടി

അതുവരെ സദാചാരം വിളമ്പിയ ആളുകള്‍ക്ക് മികച്ച മറുപടിയായിരുന്നു ഗോപി സുന്ദര്‍ നല്‍കിയതും. അമൃതയുമായി ബന്ധം പിരിഞ്ഞു പുതിയ ആളെ കണ്ടെത്തിയോ എന്ന് തുടങ്ങി നിരവധി കമന്റുകള്‍ക്കും ഉള്ള മറുപടിയായിരുന്നു ആ ചിത്രം. എന്നാല്‍ ഇപ്പോള്‍ പുതിയ ചര്‍ച്ച ആയിരിക്കുന്നത് ഗോപിക്ക് ഒപ്പം എത്തിയ പ്രിയ നായരേ കുറിച്ചാണ്

പ്രിയ നായര്‍ എന്ന സുന്ദരി

പ്രിയയെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായര്‍ പങ്കിട്ടതോടെയാണ് പുത്തന്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആരാണ് ആ സുന്ദരി എന്നറിയാന്‍ ആയിരുന്നു കൂടുതല്‍ ആളുകള്‍ക്കും താത്പര്യം., ഇടക്ക് ഉസ്താദ് ഹോട്ടലില്‍ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടി.

പ്രിയ ആര്‍ട്ടിസ്റ്റാണ്

പ്രിയ ആര്‍ട്ടിസ്റ്റാണ് എന്ന് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി. എന്നാല്‍ ഗോപി സുന്ദര്‍ ഡേറ്റിങ്ങില്‍ ആണെന്ന തരത്തിലുള്ള പ്രചാരണം ശരിവയ്ക്കുന്ന ഒന്നും അവരുടെ പ്രൊഫൈലില്‍ ഇല്ലതാനും. പതിനൊന്ന് ആഴ്ചകള്‍ക്ക് മുന്‍പുള്ള ഒരു ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതും. ‘Happy  16 ഗോപ്‌സ്’ എന്നാണ് ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ചത്.

 

Back to top button
error: