99 രൂപയുടെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ പാക്കുമായി എയർടെൽ.ഉപയോക്താക്കള്‍ക്ക് അവരുടെ ഓരോ ദിവസവുമുള്ള ഡാറ്റ ലിമിറ്റഡ് തീര്‍ന്നതിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആഡ്-ഓണ്‍ ഡാറ്റ പ്ലാനായിട്ടാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പ്ലാൻ ഉപയോക്താക്കള്‍ക്ക് 1 ദിവസത്തെ വാലിഡിറ്റി കാലയളവ് മാത്രമേ നല്കുന്നുള്ളു. 99 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് പറയുമെങ്കിലും ഈ അണ്‍ലിമിറ്റഡ് ഡാറ്റയ്ക്ക് 30 ജിബി എന്ന ലിമിറ്റ് കൂടിയുണ്ട്. ഈ ഡാറ്റ ലിമിറ്റില്‍ മാത്രമേ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.30 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
എയര്‍ടെല്‍ 5ജി പ്ലസ് സേവനമുള്ള പ്രദേശങ്ങളില്‍, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനും 99 രൂപ പ്ലാൻ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സാധിക്കും.അതേസമയം കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും 99 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുകയില്ല.