KeralaNEWS

വൈദ്യുതി നിരക്ക് കൂടുമോ? ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍, വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് നാലുമണിക്കാണ് യോഗം.

ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു.

Signature-ad

ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.

ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹര്‍ജിയില്‍ നിരക്ക് വര്‍ധനക്ക് ഹൈക്കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ആ കേസ് കോടതി ഇന്ന് വീണ്ടും പരി?ഗണിക്കും. സ്റ്റേ ഉത്തരവ് നീക്കിയാല്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചേക്കും.

Back to top button
error: