KeralaNEWS

‘മാസപ്പടി’ പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയമില്ല. മാസപ്പടി ഉത്തരവില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതോടെയാണ് പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണ്ടെത്തല്‍.പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് പറയുന്നത്.

Signature-ad

വീണാ വിജയന്റെ ഇടപാടുകള്‍ വ്യക്തമാക്കുന്ന ഉത്തരവില്‍ മുഖ്യമന്ത്രിയുടെ പേരും ഉണ്ട്. കൂടാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളും പണം കൈപ്പറ്റിയതായി പറയുന്നുണ്ട്. എന്നാല്‍, ഓരോരുത്തര്‍ക്കും എത്ര രൂപ കിട്ടിയെന്ന് പറയുന്നില്ല.

ബിസിനസ് സുഗമമാക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയതെന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് സി.എഫ്.ഒ: കെ.എസ് സുരേഷ്‌കുമാര്‍ മൊഴി നല്‍കിയതായി വിവരമുണ്ട്.

Back to top button
error: