തിരുവനന്തപുരം: കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. 2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവും വിവാഹിതരായത്.
നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിന് ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓള് സെയ്ന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21 ാം വയസ്സിലാണ് ആര്യ മേയറായത്.