KeralaNEWS

ഗുരുവായൂരില്‍ ദര്‍ശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്യൂ നിന്ന ഭക്തരെ എലി കടിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത് കുമാറും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസെടുത്തത്.

വിഷയത്തില്‍ വിശദീകരണത്തിന് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഗുരുവായൂര്‍ നഗരസഭ എന്നിവര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ചുമതലയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

Signature-ad

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തര്‍ക്കാണ് കഴിഞ്ഞ ദിവസം എലിയുടെ കടിയേറ്റത്. ഇതില്‍ ഒരാളെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. നാലമ്പലത്തിനകത്തേക്ക് കയറാന്‍ ചുറ്റമ്പലത്തിലെ കമ്പി അഴിക്കുള്ളില്‍ വരി നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് എലയുടെ കടിയേല്‍ക്കുന്നത്.

 

 

Back to top button
error: