KeralaNEWS

അച്ഛനെ അറസ്റ്റ് ചെയ്ത് പോട്ടെ, അല്ലാതെന്ത് ചെയ്യും? ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് എഐ ക്യാമറ നോട്ടീസ്!

പാലക്കാട്: ഒന്നര വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍ ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ് ലഭിച്ചിരിക്കുകയാണ് പാലക്കാട് സ്വദേശി വിനോദിന്. അച്ഛന്റെ ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എഐ ക്യാമറ കണ്ടെത്തിയിരിക്കുന്നത്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛന്‍ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കള്‍ പറയുന്നു.

പാലക്കാട് കാവല്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരന്‍ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി ഇവിടെയുണ്ട്. ഈ വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്.

Signature-ad

പിന്‍സീറ്റിലിരുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ്. ഇതിന്റെ ഞെട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബം. ”ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല” – എന്നും ചന്ദ്രശേഖരന്റെ കുടുംബം പറയുന്നു. ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും? എന്നാണ് കുടുംബത്തിന്റെ പ്രതികരണം.

 

Back to top button
error: