ആലപ്പുഴ: യുവാവിന്റെ പല്ലുകൾ ഇരുമ്പുവടികൊണ്ട് അടിച്ചു താഴയിട്ട ഭാര്യാപിതാവ് അറസ്റ്റില്‍.പള്ളിക്കല്‍ നടുവിലേമുറി കോയിക്കല്‍ മീനത്തേതില്‍ രാജ്മോഹനെ (32) ആക്രമിച്ച കേസിലാണ് ഭരണിക്കാവ് കണ്ടൻകരവിളയില് വീട്ടില്‍ വിജയനെ(58) കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്.
കുട്ടിയെ ഭരണിക്കാവിലുള്ള കുടുംബവീട്ടില്‍ കൊണ്ടാക്കി ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം കഴിഞ്ഞ ദിവസം പോയിരുന്നു.ഇതോടെ കുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ ഭാര്യ വീട്ടില്‍ ചെന്നതായിരുന്നു രാജ്മോഹൻ.കുട്ടിയെ വിട്ടുകൊടുക്കാൻ ഭാര്യവീട്ടുകാർ തയ്യാറാകാതെ വന്നതോടെ വാക്കുതര്‍ക്കമുണ്ടാകുകയും രാജ്മോഹന്റെ മുഖത്തേക്ക് വിജയൻ കമ്ബിവടി എറിയുകയുമായിരുന്നു.
സംഭവത്തിൽ രാജ്മോഹന്റെ പല്ലുകള്‍ ഇളകിപ്പോകുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. കുറത്തികാട് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.