KeralaNEWS

തൃശൂർ വെസ്റ്റ് ഫോര്‍ട്ട്  ആശുപത്രി അടച്ചുപൂട്ടി

തൃശൂർ:പൂങ്കുന്നം വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി. ഇരുന്നൂറിലേറെ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെയാണ് അടച്ചുപൂട്ടല്‍.

അഞ്ചുവര്‍ഷമായി സാന്പത്തിക പ്രതിസന്ധിയിലാണെന്നും ജൂലൈ 31ന് ആശുപത്രി അടച്ചുപൂട്ടുകയാണെന്നും ചൂണ്ടിക്കാട്ടി ജൂലൈ 19ന് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ആനുകൂല്യങ്ങള്‍ ഒന്പതു മാസത്തിനകം തീര്‍ക്കാമെന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജൂലൈയിലെ ശന്പളം നല്‍കിയിട്ടില്ല. ഇന്നലെ ജീവനക്കാരെത്തിയപ്പോള്‍ സ്ഥാപനം അടച്ചുപൂട്ടിയ നിലയിലായിരുന്നു.

അടച്ചുപൂട്ടല്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ലേബര്‍ ഓഫീസര്‍ക്കു പരാതി നല്‍കിയിരുന്നെന്നു ജീവനക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ സ്ഥാപനം പൂട്ടുന്നതിനു നടപടിക്രമം പാലിച്ചില്ലെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. സ്ഥാപനം പാട്ടത്തിനു നല്‍കുന്നെന്നാണ് ഉടമകളുടെ പ്രതിനിധികള്‍ പറഞ്ഞു.

Signature-ad

നിലവിലുള്ളവരെ തുടര്‍ന്നും നിയോഗിക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ ഇക്കാര്യം പരിഗണിക്കാതെ പൂട്ടരുതെന്നു ലേബര്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍, ഇന്നലെ ആരുമറിയാതെ ആശുപത്രി പൂട്ടുകയായിരുന്നു. ആശുപത്രി ആരംഭിച്ചപ്പോള്‍മുതല്‍ ജോലിയുള്ളവരുണ്ടെന്നും മറ്റു സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും വരുമാനം പ്രതീക്ഷിച്ചു വാങ്ങിയ വായ്പകളും മറ്റും തിരിച്ചടയ്ക്കാൻ കഴിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

Back to top button
error: