എല്ലാ ജില്ലകളിലെയും അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളില്‍ പൊലീസ് സംഘം പരിശോധന നടത്തും. ആദ്യഘട്ടത്തില്‍ ക്യാമ്ബുകളിലെത്തി തൊഴിലാളികളുടെ വിവരശേഖരണം നടത്തും. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കുകയും ഇവരുടെ വിലാസം കണ്ടെത്താൻ ശ്രമം നടത്തുകയും ചെയ്യും. രേഖകളില്ലാതെ ക്യാമ്ബുകളിലും തൊഴിലിടങ്ങളിലും താമസിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രാത്രിയില്‍ മാത്രമായി താമസമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോസ്ഥര്‍ പറഞ്ഞു. ചില കേന്ദ്രങ്ങില്‍ വീടുകളുടെ ടെറസുകളിലും ഷെഡുകളിലും തൊഴുത്തുകളില്‍ പോലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
രാത്രി ഉറക്കത്തിനു മാത്രമായി എത്തുന്ന ഇത്തരം ആളുകള്‍ പുലര്‍ച്ചെ സ്ഥലം വിടും. ഇവരുടെ ഒരു രേഖയും താമസമൊരുക്കുന്നവര്‍ ചോദിക്കാറില്ല. ഒരു പായ ഉള്‍പ്പടെ കിടക്കാനുളള സൗകര്യം നല്‍കുന്നതിന് ഒരാള്‍ക്ക് 50 മുതല്‍ 100 രൂപ വരെയാണ് വാങ്ങുന്നത്. ചെറിയ മുറികളില്‍പ്പോലും പത്തില്‍ അധികം ആളുകളെയാണ് പാര്‍പ്പിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ പണം ലഭിക്കും എന്നതും രാത്രിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്താറില്ലെന്നതും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്നതിന് പ്രേരണയാകുന്നുണ്ട്.
ബംഗാളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ബംഗ്ലാദേശികളും റോഹിങ്ക്യൻസും എത്താറുണ്ട്. ഇങ്ങനെയുളളവര്‍ ഒരു കണക്കുകളിലും പെടുന്നില്ല. എന്നാല്‍ ഇവര്‍ക്കെല്ലാം ബംഗാളികളെന്ന നിലയില്‍ ആധാര്‍കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡുമുണ്ട്. നിര്‍മ്മാണ മേഖലയിലാണ് കൂടുതല്‍ തൊഴിലാളികളും ജോലി ചെയ്യുന്നത്.ഇവരെ കണ്ടെത്താനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.