IndiaNEWS

രണ്ടു വർഷത്തിനിടെ രാജ്യത്ത് 13.13 ലക്ഷം പെണ്‍കുട്ടി/വനിതകളെ കാണാതായതായി ആഭ്യന്തരമന്ത്രാലയം 

ന്യൂഡൽഹി:രണ്ടു വർഷത്തിനിടെ രാജ്യത്ത് 13.13 ലക്ഷം പെണ്‍കുട്ടി/വനിതകളെ കാണാതായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്.
ഇതില്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലാണെന്നും മന്ത്രാലയം കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച രേഖയിൽ വ്യക്തമാക്കുന്നുു.
.

18 വയസ്സിനു മുകളിലുള്ള 10,61,648 വനിതകളെയും 18നു താഴെയുള്ള 2,51,430 പെണ്‍കുട്ടികളെയും ഈ കാലയളവില്‍ കാണാതായതായും റിപ്പോര്‍ട്ട് പറയുന്നു.മധ്യപ്രദേശില്‍ 2019-21 കാലയളവില്‍ 1,60,180 വനിതകളെയും 38,234 പെണ്‍കുട്ടികളെയുമാണ് കാണാതായത്.

ഈ കാലയളവില്‍ പശ്ചിമ ബംഗാളില്‍ 1,56,905 വനിതകളെയും 36,606 പെണ്‍കുട്ടികളെയും കാണാതായി. മഹാരാഷ്ട്രയില്‍ ഇത് യഥാക്രമം 1,78,400, 13,033 എന്നിങ്ങനെയാണ്.

Back to top button
error: