28 വര്‍ഷത്തിന് ശേഷം അഭയകൊലക്കേസില്‍ സിബിഐ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ന്യായം നടപ്പാക്കിയിരിക്കുന്നു. തോമസ് കോട്ടുരും സെഫിയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലറയിലേക്ക് പോവുന്നു.
സിസ്റ്റര്‍ അഭയയോട് തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ തോമസ് കോട്ടൂരും സെഫിയും തെറ്റ് ചെയ്തുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ഡോ.എം.സൂസപാക്യം പ്രതികരിച്ചു. കുടുംബത്തിലുള്ളയാളുടെ വേദനയായി ഇതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പോലീസും, ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത് സിബിഐ ആണ്.
പ്രതികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുമ്പോള്‍ അത് സിബിഐ യുടെ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവലാണെന്നും അഭിപ്രായമുണ്ട്. കേസിനെ പലതരത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നെങ്കിലും ഒടുവില്‍ സത്യം പുറത്ത് വന്നിരിക്കുകയാണ്. കേസിന് വേണ്ടി ശക്തമായി നിലകൊണ്ട തോമസ് പുത്തന്‍പുരയ്ക്കലിന്റെയും, സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസിന്റെയും ഇച്ചാശക്തി എടുത്തു പറയേണ്ടതാണ്.