CrimeNEWS

വഴിത്തിരിവായത് സിവില്‍ പോലീസുകാരന്റെ ഇടപെടല്‍; നൗഷാദ് തിരോധാനത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ഇടുക്കി:  പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ കണ്ടെത്താന്‍ സഹായമായത് തൊടുപുഴ ഡി.വൈ.എസ്.പി: ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയ്‌മോന്റെ സമയോചിതമായ ഇടപെടല്‍. ജയ്മോന്റെ ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണമാണ് നൗഷാദിനെ കണ്ടെത്തുന്നതിലേക്ക് പോലീസിനെ നയിച്ചത്.

ജയ്‌മോന്റെ ബന്ധുവാണ് ഇടുക്കി തൊമ്മന്‍ക്കുത്തില്‍ നൗഷാദിനെ പോലെ ഒരാളുണ്ടെന്ന വിവരം അദ്ദേഹത്തിന് കൈമാറുന്നത്. ലഭിച്ച വിവരം സ്ഥിരീകരിക്കുന്നതിനായി പ്രദേശത്ത് എത്തിയതായിരുന്നു അദ്ദേഹം. ആളെ കണ്ടതോടെ തന്റെ മുന്നിലുള്ളത് നൗഷാദാണെന്ന് തിരിച്ചറിഞ്ഞ ജയ്‌മോന്‍ അവിടെ നിന്നും ഇയാളെ ജീപ്പില്‍ കൊണ്ടു വരികയായിരുന്നു. കേസെടുത്ത കാര്യങ്ങളൊന്നും നൗഷാദിന് അറിയില്ലെന്നായിരുന്നു വിവരം.

Signature-ad

പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയത് വലിയ കോളിളക്കം സൃഷ്ടിച്ചു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവര്‍ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.

Back to top button
error: