IndiaNEWS

എം.എല്‍.എ.മാര്‍ ഇടയുന്നു;കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു

ബംഗളൂരു: ഒരുവിഭാഗം എംഎൽഎമാർ ഇടിഞ്ഞതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു.

നാളെ വൈകിട്ട് ബെംഗളൂരുവിലെ സ്വകാര്യഹോട്ടലിലാണ് യോഗം. ഇടഞ്ഞുനില്‍ക്കുന്ന എം.എല്‍.എ.മാരെ മയപ്പെടുത്താനാണിത്.

Signature-ad

കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. 11 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രംഗത്തുള്ളത്.കലബുറഗി ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍. പാട്ടീലും മറ്റ് 10 പേരും അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചതിന്റെ പിന്നാലെയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിരുന്നത്.

 മന്ത്രിമാരുടെ നിസ്സഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. മന്ത്രിമാരെ ബന്ധപ്പെടണമെങ്കില്‍ ഇടനിലക്കാര്‍ വേണമെന്നും കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്നും കത്തിലുണ്ട്. ബി.ആര്‍. പാട്ടീല്‍ എം.എല്‍.എയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്.

അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജ്യത്തിനു പുറത്ത് ഗൂഢാലോചനകള്‍ നടക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഡികെയുടെ ആരോപണം.

Back to top button
error: