IndiaNEWS

നിരന്തരമായ വഴക്ക്; ഭർത്താവിനെ അടിച്ചുകൊന്ന് ഭാര്യ

റാഞ്ചി : നിരന്തരമായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അടിച്ചുകൊലപ്പെടുത്തി ഭാര്യ. ജാര്‍ഖണ്ഡിലെ ഗുംല സ്വദേശി ബന്ദേശ്വര്‍ ഒറോണ്‍ ആണ് ഭാര്യ സസ്‌തി ഉറൈനിന്‍റെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.

Signature-ad

കഴിഞ്ഞ തിങ്കളാഴ്‌ച (ജൂലൈ 24) രാത്രി ബിഷൻപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാപു ബിരിതോളി ഗ്രാമത്തിലാണ് സംഭവം.

ബന്ദേശ്വര്‍ ഒറോണ്‍ ഭാര്യ സസ്‌തി ഉറൈനുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസം രാത്രിയിലും ദമ്ബതികള്‍ക്കിടയില്‍ ചില കാര്യങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ദേശ്വര്‍ ഒറോണിനെ സസ്‌തി ഉറൈൻ വടിയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ച്‌ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബന്ദേശ്വര്‍ സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. ഭര്‍ത്താവ് മരിച്ചതോടെ യുവതി ഓടി രക്ഷപ്പെട്ടു.ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ബിഷൻപൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Back to top button
error: