CrimeNEWS

വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയ്ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു, ഭര്‍ത്താവിന്റെ പൊള്ളല്‍ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാര്‍ത്തികയെ (30) ആണ് ഭര്‍ത്താവ് പ്രമോദ് (36) കൊലപ്പെടുത്താന് ശ്രമിച്ചത്. കാര്‍ത്തികയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിലും പ്രമോദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പാലക്കാട് ബേക്കറിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ എത്തിയപ്പോള്‍ ഒളിഞ്ഞുനിന്ന ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. കാര്‍ത്തികയെ പിടിച്ചുനിര്‍ത്തിയ പ്രമോദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അടങ്ങിയ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാല്‍ കാര്‍ത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Signature-ad

മൂന്നു വര്‍ഷമായി പ്രമോദും കാര്‍ത്തികയും അകന്നു താമസിക്കുകയാണ്. ഒരു വര്‍ഷം മുന്‍പു പ്രമോദ് കാര്‍ത്തികയെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: