കാസർകോട്:മഴയിൽ മാവേലി എക്സ്പ്രസ് ചോർന്നൊലിച്ചതോടെ യാത്രക്കാർ ട്രെയിൻ തടഞ്ഞിട്ടു.എസി കോച്ചടക്കം ചോർന്നൊലിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. മഴ പെയ്തതോടെ ട്രെയിനിനുള്ളിലേക്ക് വെള്ളം ചോര്‍ന്നെത്തുകയായിരുന്നു. പല കോച്ചുകളിലും വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.
ട്രെയിനിനകത്ത് വെള്ളപ്പാെക്ക സമാന അവസ്ഥയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.ഫ്ലോറില്‍ വെള്ളം നിറഞ്ഞതോടെ അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയാണ് യാത്രക്കാര്‍ യാത്ര ചെയ്തത്. വയോധികരും അസുഖബാധിതരും ഇതോടെ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജുകളും നനഞ്ഞുകുതിർന്നു.
അതേസമയം കേരളത്തില്‍ റെയില്‍വേയുടെ ഏറ്റവും മോശപ്പെട്ട കോച്ചുകളാണ് അനുവദിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു. മലബാറിലേക്കുള്ള ട്രെയിനുകളുടെ അവസ്ഥ ശോചനീയമാണ്. ജനശതാബ്ദിയിലടക്കം കാലപ്പഴക്കം ചെന്ന കോച്ചുകളാണ് ഉപയോഗിക്കുന്നതെന്നും യാത്രക്കാര്‍ ആരോപിച്ചു. നേരത്തെ പുതിയതായി സര്‍വീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസിലും ചോര്‍ച്ചയുണ്ടായിരുന്നു. അന്ന് അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച അടച്ചാണ് യാത്ര തുടര്‍ന്നത്. അന്നും റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.