FoodNEWS

ചിക്കൻ ചില്ലി ഫ്രൈ തയാറാക്കാം

ചേരുവകള്‍

ചിക്കൻ : 500 ഗ്രാം
ഇഞ്ചി: 10 ഗ്രാം
വെളുത്തുള്ളി: 10 ഗ്രാം

പച്ചമുളക്: 15 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 gram
ഉപ്പ് : ആവിശ്യത്തിന്
കശ്മീരി മുളകുപൊടി: 15 ഗ്രാം
മഞ്ഞള്‍ പൊടി: 3ഗ്രാം
ഗരം മസാല: 10ഗ്രാം
മല്ലിപൊടി: 10 ഗ്രാം
കുരുമുളക് പൊടി: 10 ഗ്രാം
കാപ്‌സിക്കം: 15 ഗ്രാം
സവാള: 20ഗ്രാം
സണ്‍ഫ്‌ലവര്‍ ഓയില്‍: ഫ്രൈ ചെയ്യാൻ ആവിശ്യത്തിന്
ടൊമാറ്റോ കെച്ചപ്പ്: 15 ഗ്രാം
മല്ലിഇല: 10 ഗ്രാം
കറിവേപ്പില: 2 ഗ്രാം
മൈദ: 10 gram

Signature-ad

തയാറാക്കുന്ന വിധം


1)ചെറിയ പീസ് ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മൈദ, കശ്മീര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തു മാറിനെറ്റ് ചെയ്തു സണ്‍ഫ്‌ലവര്‍ ഓയിലില്‍ വറുത്തെടുക്കൂക

2)ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചിയും, സവാളയും വെളുത്തുള്ളിയും ക്യൂബ് ആയി കട്ട് ചെയ്ത ക്യാപ്സികവും സവാളയും ഇട്ടു വാട്ടി എടുക്കുക

3)കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ഗരം മസാല, കശ്മീരി മുളകുപൊടി എന്നിവ ഇട്ടു കൊടുത്തു നന്നായി ഇളക്കുക.

4)ഫ്രൈ ചെയ്ത ചിക്കൻ ഇട്ടുകൊടുത്ത്, ടൊമാറ്റോ കെച്ചപ്പ്, അരിഞ്ഞ മല്ലിഇല, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്തു,അല്പം വെള്ളം തളിച്ച്‌ നല്ല ചൂടില്‍ ഇളക്കി എടുക്കുക.

Back to top button
error: