IndiaNEWS

തിരക്കേറിയ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കായി കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ

മുംബൈ: തിരക്കേറിയ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കായി കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ. റിസർവ് ചെയ്‌ത ലേഡീസ് കോച്ചുകളെപ്പോലെ മുതിർന്ന പൗരന്മാർക്കുള്ള കമ്പാർട്ട്മെന്റുകൾ ഒരുക്കാനാണ് പദ്ധതി. 2022-ൽ സമർപ്പിച്ച ഒരു പൊതുതാൽപ്പര്യ ഹർജിക്ക് മറുപടിയായി, ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി ഒരു കമ്പാർട്ട്മെന്റ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

കണക്കുകൾ അനുസരിച്ച്, മുംബൈയിലെ സബർബൻ ട്രെയിനുകളിൽ പ്രതിദിനം ഏകദേശം 50,000 പ്രായമായ യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്. പലർക്കും ഇരിക്കാൻ പോലും കഴിയാറില്ല. കാരണം കാരണം സെക്കൻഡ് ക്ലാസിലെ മുതിർന്നവർക്കായി നീക്കിവച്ചിരിക്കുന്നത് പരിമിതമായ 14 സീറ്റുകൾ മാത്രമാണ്.

Signature-ad

അടുത്തിടെ, മുതിർന്ന പൗരന്മാർക്കായി ഒരു കമ്പാർട്ടുമെന്റിന്റെ ആവശ്യകതയും അതിന്റെ റിസർവേഷനും സംബന്ധിച്ച് റെയിൽവേ ബോംബെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലഗേജ് കമ്പാർട്മെന്റ് കുറച്ച് മുതിർന്ന പൗരന്മാർക്കായി നൽകാനുള്ള നിർദേശവും പരിഗണയിലാണ്. കാരണം കമ്പാർട്ടുമെന്റുകളിലെ 90 ശതമാനത്തോളം യാത്രക്കാരും പൊതുവിഭാഗത്തിൽ പെട്ടവരാണ്. ചരക്ക് കൊണ്ടുപോകുന്നവർ ബാക്കിയുള്ള 10 ശതമാനം മാത്രമാണെന്നും നേരത്തെ നടത്തിയ ഒരു സർവേയിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ, നാല് ലഗ്ഗേജ് കമ്പാർട്മെന്റുകളിൽ ഒന്ന് മുതിർന്ന പൗരന്മാർക്കായി മാറ്റിവെക്കുന്നത് പരിഗണനയിലാണ്.

ട്രെയിനിന്റെ 71 ശതമാനവും ഉൾക്കൊള്ളുന്ന ജനറൽ ക്ലാസ് കമ്പാർട്ടുമെന്റുകളിൽ 90 ശതമാനം യാത്രക്കാർ ഉണ്ടെന്നും ലഗേജ് കമ്പാർട്ടുമെന്റുകൾ യാത്രക്കാരുടെ ലോഡിന്റെ 0.32 ശതമാനം മാത്രമാണ് വഹിക്കുന്നതെന്നും സർവേ പറയുന്നു. ഈ ഡാറ്റ കണക്കിലെടുത്ത്, ജനറൽ ക്ലാസ് കമ്പാർട്ടുമെന്റുകളിൽ ഇതിനകം തന്നെ തിങ്ങിനിറഞ്ഞതിനാൽ, ലഗ്ഗേജ് കമ്പാർട്ട്മെന്റ് മാത്രമാണ് ശേഷിക്കുന്നത്. ഉപയോഗശൂന്യമായ ലഗേജ് കമ്പാർട്ട്മെന്റ് മുതിർന്ന പൗരന്മാർക്ക് നൽകുകയാണെങ്കിൽ യാത്രാവേളയിൽ അവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കഴിഞ്ഞേക്കും. പ്രായമായ യാത്രക്കാർക്ക് ലോക്കൽ ട്രെയിനുകളിൽ കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുകയാണ് ഈ നിർദ്ദേശം ലക്ഷ്യമിടുന്നത്.

Back to top button
error: