അഹ്മദാബാദ്: 750 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും അമുല്‍ ബ്രാൻഡിെന്റ ഉടമസ്ഥരായ ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്കറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്) മുൻ ചെയര്‍മാനുമായ വിപുല്‍ ചൗധരി(54)യെയും മറ്റ് 14 പേരെയും ഗുജറാത്ത് കോടതി ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2005 -2016 കാലയളവില്‍ ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്കറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷൻ ചൗധരി ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടിലാണ് നടപടി. ആകെ 22 പ്രതികളില്‍ മൂന്ന് പേര്‍ വിചാരണക്കിടെ മരണപ്പെട്ടു. വിചാരണ നേരിട്ട 19 പേരില്‍ നാല് പ്രതികളെ തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടു.
ബി.ജെ.പി നേതാവാണ് വിപുല്‍ ചൗധരി.